മലയാളത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത താരവിവാഹങ്ങള്‍ നടന്നിട്ടുണ്ടുണ്ട്. അതില്‍ ഒന്നാണ് സായ് കുമാര്‍- ബിന്ദു പണിക്കര്‍ ദമ്പതികളുടെ വിവാഹം. നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ശേഷം 2009ലാണ് ഇരുവരും വിവാഹിതരായത്.
ഇതിനിടയില്‍ ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സായ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഇപ്പോള്‍ ആ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താര ദമ്പതികള്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹമോചന വാര്‍ത്തയെക്കുറിച്ച് സംസാരിച്ചത്.
സ്വയം കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിനായിരുന്നു ദമ്പതികള്‍ മറുപടി നല്‍കിയത്. തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് അറിയുന്നതെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു.
ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ക്ലൈമാക്സ് എത്താറായപ്പോഴാണ് മകള്‍ കയറി വന്നു പറയുന്നത് ‘നിങ്ങള്‍ അറിഞ്ഞോ നിങ്ങള്‍ വേര്‍പിരിഞ്ഞെന്ന്’ ഞങ്ങള്‍ വേര്‍പിരിഞ്ഞോന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊക്കെയാണ് വാര്‍ത്ത വരുന്നതെന്നാണ് അവള് പറഞ്ഞത്. ഞങ്ങള്‍ എന്നിട്ട് ബാക്കി സിനിമയുടെ ക്ലൈമാക്സ് കാണുകയും ചെയ്തു.
നാളുകളായി വിളിക്കാത്തവരൊക്കെ പിറ്റേ ദിവസം മുതല്‍ വിളിക്കാന്‍ തുടങ്ങി. ഒരു സുഹൃത്ത് വിളിച്ചിട്ട് വെറുതെ വിളിച്ചതാണ് വീട്ടിലാണോ എന്നൊക്കെ ചോദിച്ചു. കാര്യം എനിക്ക് പിടികിട്ടിയിരുന്നു. ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ കൊഞ്ച് തിയല് ഉണ്ടാക്കുകയാണെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കൊടുത്തു. എല്ലാരും പറഞ്ഞപ്പോള്‍ എനിക്ക് സംശയമായെന്നാണ് ആള് പറഞ്ഞത്. അതാണ് ഞങ്ങളെ ചിരിച്ച ഗോസിപ്പ്.