പരിക്ക് വില്ലനാകുന്നു; സൈന കളി നിര്‍ത്തിയേക്കും

fb-saina

ന്യൂഡല്‍ഹി: തന്റെ ബാഡ്മിന്റണ്‍ കരിയര്‍ അവസാനിക്കാറായെന്നു കരുതുന്നതായി സൈന നെഹ്വാള്‍. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് സൈനയുടെ പരാമര്‍ശം. തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായ സൈന, 15ന് ആരംഭിക്കുന്ന ചൈന സൂപ്പര്‍ സീരിസ് പ്രീമിയറിലൂടെ തിരിച്ചുവരാന്‍ തയാറെടുക്കുകയാണ്.

പരിശീലനം ആരംഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും ഫിറ്റ്‌നസ് നേടിയിട്ടില്ല. വിജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കഠിനാധ്വാനമാണ് ലക്ഷ്യം. എന്റെ കരിയര്‍ അവസാനിക്കാറായെന്നും തിരിച്ചുവരവ് സാധ്യമല്ലെന്നും പലരും കരുതുന്നു. എനിക്കും അങ്ങനെ തോന്നുന്നുണ്ട്. അങ്ങനെതന്നെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സന്തോഷമേയുള്ളൂ.

അത്തരത്തില്‍ ജനങ്ങള്‍ എന്നെകുറിച്ച് ഓര്‍ക്കും– സൈന പറഞ്ഞു. വരുന്ന ഒരു വര്‍ഷമാണ് താന്‍ മുന്‍നിര്‍ത്തുന്നതെന്ന് പറഞ്ഞ സൈന, 5–6 വര്‍ഷത്തേക്കുള്ള ലക്ഷ്യം താന്‍ കാണുന്നില്ലെന്നും വ്യക്തമാക്കി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സൈന ശസ്ത്രക്രിയയ്ക്കു വിധേയയായത്. കര്‍ണാടക ബാഡ്മിന്റണ്‍ അസോസിയേഷനില്‍ വിമല്‍ കുമാറിന് കീഴിലാണ് സൈന പരിശീലിക്കുന്നത്.

Related posts