ക്വലാലംപുർ: മുൻ ലോക ചാന്പ്യനായ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കി ഇന്ത്യയുടെ സൈന നെഹ്വാൾ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ. 21-18, 23-21നായിരുന്നു സൈനയുടെ ജയം. 48 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം വെന്നിക്കൊടി പാറിച്ചത്. സെമിയിൽ സ്പാനിഷ് താരം കരോളിന മാരിനാണ് സൈനയുടെ എതിരാളി.
സൈന സെമിയിൽ
