ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സൈന നെഹ്വാളും ക്വാർട്ടറിൽ. അതേസമയം, പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ കെന്റൊ മൊമോട്ടയോട് പരാജയപ്പെട്ട് മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പുറത്തായി.
പ്രീക്വാർട്ടറിൽ ജാപ്പനീസ് താരം അയ ഒഹൊരിയെ 21-10, 21-15നു കീഴടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്. അവസാന എട്ടിൽ ലോക ഒന്നാം നന്പർ താരം തായ് സു യിംഗ് ആണ് സിന്ധുവിന്റെ എതിരാളി. കൊറിയയുടെ എട്ടാം സീഡായ സെ യംഗിനെ 25-23, 21-12നു പരാജയപ്പെടുത്തിയാണ് സൈന ക്വാർട്ടറിൽ ഇടംപിടിച്ചത്. മുൻ ലോക ചാന്പ്യനായ കരോളിൻ മാരിനാണ് ക്വാർട്ടറിൽ സൈനയുടെ എതിരാളി.