കായംകുളം: കാൻസർ രോഗികൾക്കായി വിഗ് നിർമിച്ചു നൽകാൻ സ്വന്തം മുടി മുറിച്ചു നൽകി അഞ്ചു വയസുകാരി. കായംകുളം സെന്റ് മേരീസ് എച്ച്എസ്എസിലെ യുകെജി വിദ്യാർഥിനി കായംകുളം കീരിക്കാട് നാസ് ഹൗസിൽ നൗഷാദ്-സബീന ദന്പതികളുടെ മകൾ സൈനബ് എൻ. സബീനയാണ് മാതൃകയായത്.
നീട്ടി വളർത്തിയ 12 ഇഞ്ച് മുടിയാണ് സൈനബ് ദാനം നൽകിയത്. മാതാപിതാക്കളുടെ പ്രേരണയ്ക്കൊപ്പം കുഞ്ഞുമനസിൽ തോന്നിയ താത്പര്യവുമാണ് മുടി നൽകാൻ സൈനബിനു പ്രേരണയായത്. കായംകുളം ചേതന ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേൽ സൈനബിന് കേശദാന സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. മകൾക്കു പിന്നാലെ സൈനബിന്റെ മാതാവ് സബീനയും ചേതനയുടെ കാൻസർ കാരുണ്യപദ്ധതിയിലേക്ക് കേശദാനം നടത്തി.
കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ യുകെജി വിദ്യാർഥിനി സൈനബ് സ്വന്തം മുടി മുറിച്ച് ചേതനയുടെ കാരുണ്യ പദ്ധതിയിലേക്ക് ദാനം നൽകിയപ്പോൾ.