കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സെെനബയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വെളിപ്പെടുത്തലുകളുമായി സെെനബയുടെ ഭർത്താവ് ജയിംസ്.
സെെനബയുടെ ഭർത്താവ് പറഞ്ഞത്…
സെെനബയെ കാണാതാകുന്ന സമയത്ത് സെെനബയുടെ കയ്യിൽ പതിനേഴര പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും ഉണ്ടായിരുന്നതായി ഭർത്താവ് ജയിംസ് പറഞ്ഞു.
പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമായിരുന്നു അത്. കാണാതാകുന്നതിനു തൊട്ട് മുൻപ് വരെ സെെനബയുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നും ജയിംസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനാണ് സെെനബയുടെ ഭർത്താവ് ജയിംസ്. ഏഴാം തിയതി രാവിലെ ജോലിക്കായി ജയിംസ് പുറപ്പെട്ടു.
അന്നേ ദിവസം വെെകുന്നേരവും സെെനബയോട് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പിറ്റെ ദിവസം വീട്ടിലെത്തിയ ജയിംസ് വീട് പൂട്ടി കിടക്കുന്ന നിലയിലാണ് കണ്ടത്. അയൽവാസിയോട് വിവരം ചോദിച്ചപ്പോഴാണ് സെെനബ വീട്ടിൽ ഇല്ലെന്നുള്ള കാര്യം അറിഞ്ഞത്. പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു.