സൈ​ന​ബ​യ്ക്ക് മ​റ​ക്കാ​നാ​വി​ല്ല വീ​രേ​ന്ദ്രകു​മാ​റി​നെ… ഒ​രി​ക്ക​ലും..; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇങ്ങനെ…

മു​ക്കം: മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേരി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് സൈ​ന​ബ എ​ന്ന എ​ഴു​പ​ത്തി​മൂ​ന്നു വ​യ​സു​ള്ള വ​യോ​ധി​ക​യു​ടെ വീ​ട്ടുചു​മ​രി​നെ അ​ല​ങ്ക​രി​ക്കു​ന്ന ഏ​ക ഫോ​ട്ടോ വീ​രേ​ന്ദ്ര കു​മാ​റി​ന്‍റേത് മാ​ത്ര​മാ​ണ്.

പ​ക്ഷെ എം.​പി.​വീ​രേ​ന്ദ്ര കു​മാ​ർ എം​പി ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞ​ത​റി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി മു​ത​ൽ ഈ ​ഫോ​ട്ടോ സൈ​ന​ബ​യു​ടെ കൈ​ക​ളി​ലു​ണ്ട്. ക​ണ്ടി​ട്ടും ക​ണ്ടി​ട്ടും മ​തി​വ​രാ​ത്ത പോ​ലെ എ​ത്ര​യോ ത​വ​ണ നേ​രി​ൽ ക​ണ്ട ആ ​മു​ഖം വീ​ണ്ടും വീ​ണ്ടും കാ​ണു​ക​യാ​യി​രു​ന്നു.

തെ​ളി​ച്ചം ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ ക​ണ്ണു​ക​ൾ​ക്ക് വേ​ണ്ടി ഇ​ട​യ്ക്കി​ടെ തു​ട​ച്ചു മി​നു​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ നി​ന്ന് സൈ​ന​ബ തെ​ളി​മ​യു​ള്ള ഭൂ​ത​കാ​ല സ്മ​ര​ണ​ക​ൾ ഓ​ർ​ത്തെ​ടു​ത്തു.

വ​ർഷ​ങ്ങ​ള്ക്കു മു​ന്പ് സ്വ​ന്തം ആ​ങ്ങ​ള​യെ സ്ഥ​ല​ത്തെ ചി​ല പ്ര​മാ​ണി​മാ​ർ അ​പാ​യ​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ര​ക്ഷ​ക​നാ​യ​ത് വീ​രേ​ന്ദ്ര കു​മാ​റാ​യി​രു​ന്നു. അ​ന്ന് സൈ​ന​ബ​യ്ക്കു പ്രാ​യം പ​തി​നേ​ഴ്. അ​ന്ന് തു​ട​ങ്ങി​യ ആ​രാ​ധ​ന​യാ​ണ് വീ​രേ​ന്ദ്ര കു​മാ​റി​നോ​ട്.

ഒ​ന്ന് നേ​രി​ൽ കാ​ണാ​ൻ ജ​ന​താ​ദ​ൾ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തൃ​ശൂ​ർ വ​രെ പോ​കേ​ണ്ടി​വ​ന്നു.​സ്റ്റേ​ജി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. എ​ങ്കി​ലും ദൂ​രെ നി​ന്ന് ക​ണ്ടു നി​ർ​വൃ​തി​യ​ട​ഞ്ഞു.

പി​ന്നീ​ട് മു​ൻ കാ​ര​ശേരി പ​ഞ്ചാ​യ​ത്തു സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർമാ​ൻ പി.​കെ.​സി. മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ ക​ല്ല്യാ​ണ​ത്തി​ന് വീ​രേ​ന്ദ്ര കു​മാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ത്ത് കാ​ണാ​നാ​യ​തും സം​സാ​രി​ക്കാ​നാ​യ​തും.​ അ​ന്ന് സം​സാ​രി​ച്ച​തും വീ​ര​ന്‍റെ ക​യ്യി​ൽ മു​ത്തം ന​ൽ​കി​യ​തും ഇ​ന്നും ഒ​ളി​മ​ങ്ങാ​ത്ത ഓ​ർമ​യാ​ണി​വ​ർ​ക്ക്. അ​ന്നെ​ടു​ത്ത ഫോ​ട്ടോ​യാ​ണ് ഇ​ന്നും ഒ​രു നി​ധി പോ​ലെ സൈ​ന​ബ സൂ​ക്ഷി​ക്കു​ന്ന​ത്.

വോ​ട്ടു ചെ​യ്യാ​ൻ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ജ​ന​താ​ദ​ളി​നെ വോ​ട്ടു ചെ​യ്തി​ട്ടു​ള്ളു​വെ​ങ്കി​ലും ജ​ന​താ​ദ​ൾ വ​ല​തു​പ​ക്ഷ​ത്താ​യ​പ്പോ​ൾ വോ​ട്ടു ദി​വ​സം വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല സൈ​ന​ബ. കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ അ​ഗ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സൈ​ന​ബ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലി​നു പോ​യി അ​ഷ്ടി​ക്കു​ള്ള വ​ക ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​കാ​വ​ശ​ത കാ​ര​ണം അ​തും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര​ത്തു എ​വി​ടെ വീ​രേ​ന്ദ്രകു​മാ​ർ എ​ത്തി​യാ​ലും അ​വി​ടെ​യൊ​ക്കെ കാ​ഴ്ച​ക്കാ​രു​ടെ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​വാ​റു​ള​ള സൈ​ന​ബ​യ്ക്ക് ഇ​നി ആ ​സൗ​ഭാ​ഗ്യം ഉ​ണ്ടാ​വി​ല്ല​ല്ലോ എ​ന്ന സ​ങ്ക​ടം മാ​ത്ര​മാ​ണി​പ്പോ​ൾ.

Related posts

Leave a Comment