തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അന്യഭാഷക്കാരിയായ സായ് ആദ്യം മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയെല്ലാം ഹൃദയം കീഴടക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലാത്ത സായ് പല്ലവി സിനിമ വിശേഷങ്ങൾ മാത്രമാണ് കൂടുതലായും പങ്കുവയ്ക്കുക. വളരെ വിരളമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നതെങ്കിലും സായ് പല്ലവിയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ ഒരു സിനിമാ സ്വപ്നം പങ്കുവച്ചിരിക്കുകയാണ് നടി. സൂം ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബൻസാലി, ഐശ്വരാറായ് എന്നിവർക്കൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹത്തക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അവർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.
കൂടാതെ സിനിമയിൽ എത്തി അഞ്ചുവർഷമായെങ്കിലും താനിപ്പോഴും ഒരു ന്യൂ കമർ ആയിട്ടാണ് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടു കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ലെന്നും സായി പല്ലവി പറഞ്ഞു.
തന്നെ ട്യൂബ് ലൈറ്റ് എന്ന് ആളുകൾ വിളിക്കാറുണ്ടെന്നു മറ്റൊരഭിമുഖത്തിൽ സായ് പറഞ്ഞു. അതിന് കാരണം പലപ്പോഴും തമാശകൾ കേട്ടാൽ എനിക്ക് പെട്ടെന്ന് മനസിലാവില്ല. പ്രത്യേകിച്ചും ഡബ്ബിൾ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം- പല്ലവി പറഞ്ഞു.
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സായ് പല്ലവിയുടെ പുതിയ ചിത്രമായ പാവ കഥൈകളിൽ. ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനത്തിന് എത്തുന്നത്.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഉൗർ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛൻ മകൾ കഥപറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വിരാടപർവ്വമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സായ്പല്ലവി ചിത്രം. റാണ ദഗുബാട്ടിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
താബു, പ്രിയാണി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
ഒരു എക്സ്ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്.