മലര് മിസായി മലയാളത്തില്‍ നിറഞ്ഞാടിയ സായി പല്ലവി സംവിധായകര്‍ക്കും നിര്‍മാതാവിനും തലവേദന സൃഷ്ടിക്കുന്നതായി കോടമ്പക്കത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് കരാറായാല്‍ പലവിധ നിബന്ധനകളാണ് സായിപല്ലവി ഉന്നയിക്കുന്നതാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഒരു തമിഴ് ചിത്രത്തിലേക്ക് സായിപല്ലവിയെ കരാറാക്കിയിരുന്നു. എന്നാല്‍ നടിയുടെ ആവശ്യങ്ങള്‍ അണിയറക്കാരെ ഞെട്ടിച്ചു. അതീവ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കില്ല, അത്തരം സീനുകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുത്, അശ്ലീലത നിറഞ്ഞ സംഭാഷണങ്ങള്‍ പാടില്ല, തനിക്ക് യോജിക്കുന്ന സമയത്തുമാത്രമേ ഷൂട്ടിംഗ് പാടുള്ളു എന്നിവയാണ് നടിയുടെ നിബന്ധനകള്‍. ഇതൊന്നും അംഗീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ലെന്നാണ് സിനിമരംഗത്തുള്ളവര്‍ പറയുന്നത്. ുപ്രേമത്തിലൂടെ മലയാളത്തിലെത്തിയ സായിപല്ലവി അടുത്തിടെയാണ് ജോര്‍ജിയയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.