ചെന്നൈ: പഴയൊരു അഭിമുഖം കുത്തിപ്പൊക്കി നടി സായി പല്ലവിക്കെതിരേ വീണ്ടും സൈബർ ആക്രമണം. മറ്റന്നാൾ റിലീസ് ചെയ്യുന്ന സായിയുടെ ‘അമരൻ’ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്.
രാമായണം സിനിമയിൽനിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്. രാമായണം സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു 2022ലെ ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നത്.
നേരത്തെ ഇതുന്നയിച്ച് സൈബർ ആക്രമണം നടന്നപ്പോൾ, താൻ ഒരു മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി പ്രതികരിച്ചത്.