ആരാധകര്‍ ഏറെ കാത്തിരുന്ന നാഗചൈതന്യ-സായ് പല്ലവി ചിത്രം ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ആയിരിക്കുകയാണ്.
ഫിദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത.
പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി.
ഒരു നടി എന്ന രീതിയില്‍ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു.
കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ കമ്മുലയ്ക്ക് അത് സാധിച്ചു.
സിനിമ കണ്ട് കഴിയുമ്ബോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഈ സിനിമ കണ്ട് കഴിയുന്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് ചോദിക്കണം, നിനക്ക് ഞങ്ങളോട് പറയാന്‍ പറ്റാതെ പോയ എന്തെങ്കിലും കാര്യമുണ്ടോ? എന്ന്.
അല്ലെങ്കില്‍ അവര്‍ സ്വയം ചോദിക്കണം ഞങ്ങളുടെ കുട്ടികളെ ഇതിലും നല്ല രീതിയില്‍ എങ്ങനെയാണ് ശ്രദ്ധിക്കാനാവുക എന്ന്.
അത് മാത്രമാണ് സിനിമയെക്കുറിച്ച് തന്റെ ആകെയുള്ള പ്രതീക്ഷ- സായ് പല്ലവി വ്യക്തമാക്കി.
ശേഖര്‍ കമ്മുലയുമൊത്ത് മുന്‍പ് ചെയ്ത ഫിദ എന്ന ചിത്രത്തിലെ ഭാനുമതി കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരുന്നു സായ് പല്ലവി.
സിനിമയും സായ് പല്ലവിയുടെ കഥാപാത്രവും തെന്നിന്ത്യയൊട്ടാകെ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മലയാള സിനിമയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം.
അല്‍ഫോന്‍സ് പുത്രന് സംവിധാനം പ്രേമത്തിലെ മലര് ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.