വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കില്ല​; കാരണം തുറന്ന് പറഞ്ഞ് സാ​യ് പ​ല്ല​വി!

 

അ​ഭി​ന​യ​മി​ക​വി​നൊ​പ്പം വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് സാ​യ് പ​ല്ല​വി.

അ​ഭി​ന​യ മി​ക​വും നൃ​ത്ത​വും കൊ​ണ്ടാ​ണ് താ​രം ആ​ദ്യം ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി പി​ന്നീ​ട് തെ​ലു​ങ്കി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു സാ​യ് പ​ല്ല​വി.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം വി​രാടപ​ർ​വ​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. റാ​ണ ദ​ഗു​ബ​തി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന് തി​യ​റ്റ​റി​ൽ അ​ത്ര മി​ക​ച്ച പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​തെ​ങ്കി​ലും ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച ന​ക്‌​സ​ലൈ​റ്റ് ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക-​നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു.

ത​മി​ഴ് ചി​ത്ര​മാ​യ ഗാ​ർ​ഗി​യാ​ണ് സാ​യ് പ​ല്ല​വി​യു​ടെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രു ചി​ത്രം.ഇ​തി​നി​ടെ, ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സാ​യ് പ​ല്ല​വി തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

പ​ണ്ട്. വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യു​ടെ സൂ​പ്പ​ർ ഹി​റ്റാ​യ ചി​ത്ര​ം ഡി​യ​ർ കോ​മ്ര​യ്‌​ഡി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് ചി​ത്ര​ത്തി​ൽനി​ന്ന് സാ​യ് പ​ല്ല​വി പി​ൻ​മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

അ​ന്ന് ചി​ത്ര​ത്തി​ൽ ലി​പ് ലോ​ക്ക് രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് സാ​യ് പ​ല്ല​വി മാ​റി​യ​ത് എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. ഇ​പ്പോ​ൾ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​യി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നും സാ​യ് പ​ല്ല​വി വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ടും​ബ ചി​ത്ര​ങ്ങ​ളി​ൽ ആ​ണ് താ​ൻ ശ്ര​ദ്ധ കാേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ത്ത​രം ക​ഥ​ക​ളാ​ണ് താ​ൻ കേ​ൾ​ക്കു​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മാ​ത്ര​മ​ല്ല, സ്ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വേ​ഷ​ങ്ങ​ളാ​ണ് താ​ൻ തെര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും സാ​യ് പ​ല്ല​വി പ​റ​യു​ന്നു.

എ​ന്താ​യാ​ലും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് സാ​യ് പ​ല്ല​വി പ​റ​ഞ്ഞു എ​ന്ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

നേ​ര​ത്തെ സാ​യ് പ​ല്ല​വി ഡി​യ​ർ കോ​മ്ര​യ്‌​ഡി​ൽനി​ന്ന് പി​ന്മാ​റി​യ​പ്പോ​ഴും ഇ​നി വി​ജ​യ്‌​യു​ടെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യി വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

Related posts

Leave a Comment