ചും​ബ​ന രം​ഗ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹമില്ല; ​അ​ത്ത​രം രം​ഗ​ങ്ങ​ളു​ള്ള സി​നി​മ​കളോട് നോ ​പറയും; സായ് പല്ലവി

പ്രേ​മ​ത്തി​ലെ മ​ല​ർ മി​സ് ആ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി മ​ല​യാ​ളി​ക​ളു​ടെ​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ​യും ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് സാ​യ് പ​ല്ല​വി. ഒ​രു സി​നി​മ​യി​ലൂ​ടെ ഇ​ത്ര​യ​ധി​കം ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത മ​റ്റൊ​രു നാ​യി​ക തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ടു​ത്ത​കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​തുപോ​ലും സം​ശ​യ​മാ​ണ്. ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​യ് പ​ല്ല​വി.

സി​നി​മ​ക​ൾ​ക്കു പു​റ​മെ ത​ന്‍റെ വ്യ​ക്തി​ത്വം കൊ​ണ്ടും വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​ നേ​ടി​യി​ട്ടു​ള്ള താ​ര​മാ​ണ് സാ​യ് പ​ല്ല​വി. വ​ലി​യ നാ​യി​ക​യാ​ണെ​ങ്കി​ലും വ​ള​രെ സാ​ധാ​ര​ണ രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ചാ​ണ് സാ​യി​യെ പൊ​തു​വേ​ദി​ക​ളി​ൽ കാ​ണു​ക. സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലും വ​ള​രെ സെ​ല​ക്ടീ​വാ​ണ് താ​രം. ത​നി​ക്കു ചേ​രു​ന്ന​തും അ​ഭി​ന​യ പ്ര​ധാ​ന്യ​മു​ള്ള​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ടി തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. മാ​ത്ര​മ​ല്ല സി​നി​മ ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ക​ര്‍​ശ​ന​മാ​യ പ​ല നി​ബ​ന്ധ​ന​ക​ളും ന​ടി മു​ന്നോ​ട്ടുവയ്​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സാ​യ് പ​ല്ല​വി​യു​ടെ ആ ​നി​ബ​ന്ധ​ന​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

സി​നി​മ​യി​ലെ​ത്തി​യി​ട്ട് ഏ​ഴു വ​ർ​ഷം ക​ഴി​യു​മ്പോ​ഴും ത​ന്‍റെ ആ​ദ്യ നി​ല​പാ​ടു​ക​ളി​ൽനി​ന്ന് ഒ​രി​ഞ്ച് പോ​ലും പി​ന്നോട്ടുപോ​യി​ട്ടി​ല്ല എ​ന്ന​തി​ന് സാ​യ് പ​ല്ല​വി​ക്കു കൈ​യ​ടി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. സാ​യ് പ​ല്ല​വി​യു​ടെ നി​ബ​ന്ധ​ന​ക​ളി​ൽ ഏ​റ്റ​വും ആ​ദ്യ​ത്തേ​ത്, ക​ഥ​യു​ടെ​യും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം അ​നു​സ​രി​ച്ചു മാ​ത്ര​മേ സി​നി​മ​ക​ൾ ക​മ്മി​റ്റ് ചെ​യ്യാ​റു​ള്ളൂ എ​ന്ന​താ​ണ്. ഏ​ത് സൂ​പ്പ​ർ താ​ര സി​നി​മ ആ​ണെ​ങ്കി​ലും സാ​യ് പ​ല്ല​വി ആ ​നി​ല​പാ​ടി​ൽ നി​ന്നു മാറാറില്ല.

അ​തു​പോ​ലെ​യാ​ണ് ചും​ബ​നരം​ഗ​ങ്ങ​ൾ. സ്‌​ക്രീ​നി​ൽ ചും​ബ​ന രം​ഗ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത അ​പൂ​ർ​വം നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് സാ​യ് പ​ല്ല​വി. അ​ത്ത​രം രം​ഗ​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ എ​ത്ര വ​ലു​ത് ത​ന്നെ ആ​യാ​ലും നോ ​പ​റ​യു​ന്ന താ​ര​മാ​ണ് സാ​യ് പ​ല്ല​വി. ഒ​രി​ക്ക​ൽ സി​നി​മ​യി​ൽ ചും​ബ​നരം​ഗ​ങ്ങ​ൾ താ​ൻ ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണം ന​ടി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്‍റെ സി​നി​മ​ക​ൾ മു​ഴു​വ​ൻ കു​ടും​ബ​ത്തി​നും കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ലി​പ്‌​ലോ​ക്ക് രം​ഗ​ങ്ങ​ൾ കൊ​ണ്ട് അ​വ​രെ അ​സ്വ​സ്ഥ​രാ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു സാ​യ് പ​ല്ല​വി പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം അ​ടു​ത്തി​ടെ ല​വ് സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ൽ ന​ട​ൻ നാ​ഗ ചൈ​ത​ന്യ​യ്ക്കൊ​പ്പം സാ​യ് പ​ല്ല​വി​യു​ടെ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മു​ള്ള ചും​ബ​ന രം​ഗം ക​ട​ന്നു​വ​ന്നി​രു​ന്നു. ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച ഒ​ന്നാ​യി​രു​ന്നു ഈ ​രം​ഗം. എ​ന്നാ​ൽ താ​ൻ ചും​ബി​ച്ചി​ട്ടി​ല്ലെ​ന്നും അ​വി​ടെ കാ​മ​റ ടെ​ക്നി​ക്കാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും സാ​യ് പ​ല്ല​വി വ്യ​ക്ത​മാ​ക്കി. വ​സ്ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും സാ​യ് പ​ല്ല​വി​ക്കു ക​ർ​ശ​ന നി​ബ​ന്ധ​ന​യു​ണ്ട്.

സാ​രി​യോ ചു​രി​ദാ​റോ പോ​ലു​ള്ള സാ​ധാ​ര​ണ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ ന​ടി സി​നി​മ​യി​ൽ ധ​രി​ക്കാ​റു​ള്ളു. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളോ ഒ​രു​പാ​ട് ശ​രീ​രം കാ​ണു​ന്ന വ​സ്ത്ര​ങ്ങ​ളോ ന​ടി ധ​രി​ക്കാ​റി​ല്ല. ഇ​തി​നും സാ​യ് പ​ല്ല​വി മു​ൻ​പ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ൻ അ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല, എ​ന്നാ​ൽ ത​നി​ക്ക് അ​വ ധ​രി​ക്കു​ന്ന​ത് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ല എ​ന്നാ​ണ് സാ​യ് പ​ല്ല​വി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment