പകല്‍ സമയം ഉറങ്ങാന്‍ പറ്റാത്ത ആളാണ് ഞാന്‍. രാത്രിയും പകലും ഉറങ്ങാതിരിക്കുന്നത് ആലോചിച്ച് നോക്കൂ. ഒന്നോ രണ്ടോ ദിവസമല്ല, 30 ദിവസത്തോളം ഇങ്ങനെ പോയി. ശ്യാം സിംഗ റോയി എന്ന ഈ സിനിമയ്ക്കിടെ മറ്റ് സിനിമകളും ചെയ്യുന്നുണ്ട്. ബ്രേക്ക് എടുക്കുന്നില്ലായിരുന്നു.
ഒരു ദിവസം താന്‍ കരഞ്ഞ് പോയി. സിനിമകളില്‍ അഭിനയിക്കണം, പക്ഷെ ഒരു ദിവസം ഒഴിവ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോയി. ആരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കരയുന്നത് അനിയത്തി കണ്ടു. അവള് നേരെ പ്രൊഡ്യൂസറിനടുത്ത് പോയി ഞാന്‍ കരയുകയാണ്, ഒരു ദിവസം ഒഴിവ് കൊടുക്കണമെന്ന് പറഞ്ഞു.
നിര്‍മാതാവിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തി. തന്റെ ബുദ്ധിമുട്ട് കണ്ട് നിര്‍മാതാവിന് വിഷമമായി. പത്ത് ദിവസം ഓഫ് എടുക്കൂ, ഇഷ്ടമുള്ളതെല്ലാം ചെയ്യ്, തയാറായ ശേഷം തിരിച്ച് വരൂ എന്നാണ് നിര്‍മാതാവ് പറഞ്ഞത്. ശ്യാം സിംഗ റോയിയിലെ മുഴുവന്‍ പേരും തന്നെ കുട്ടിയെ പോലെയാണ് കണ്ടത്. അതുകൊണ്ടായിരിക്കാം എനിക്ക് ബ്രേക്ക് വേണമെന്ന് അവര്‍ ചിന്തിക്കാതിരുന്നതെന്ന് സായ് പല്ലവി പറഞ്ഞു.