മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി വന്ന സായ് പല്ലവി പിന്നീട് ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറി. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു റോള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാമായണത്തിലെ സീതയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സെറ്റ് ഇതിനോടകം അയോധ്യയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായി ഈ ചിത്രം മാറുമെന്നാണു സൂചനകൾ.
നേരത്തെ രാമായണത്തെ ആസ്പദമാക്കി പുറത്തുവന്ന ‘ആദിപുരുഷ്’ വന്‍ പരാജയമായിരുന്നു. അതു മാത്രമല്ല ചിത്രത്തിലെ രാമനും സീതയും ഹനുമാനുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രധാനമായും മോശം വിഎഫ്എക്സാണ് ചിത്രത്തിന്റെ പരാജയമായി മാറിയത്. അതുകൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് രാമായണം ഇപ്പോള്‍ ഒരുക്കുന്നത്.
ദങ്കല്‍ സംവിധായകനായ നിതേഷ് തിവാരിയാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ ആരെയെങ്കിലും ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബോളിവുഡ് മാധ്യമങ്ങളെല്ലാം രണ്‍ബീര്‍ കപൂര്‍ അടക്കമുള്ളവരുടെ പേരുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതിനോടകം താരങ്ങളുടെ വന്‍ പ്രതിഫലം ചര്‍ച്ചയായിരിക്കുകയാണ്. ആനിമല്‍ 900 കോടിയാണ് ആഗോള തലത്തില്‍ നേടിയത്.
അത് രണ്‍ബീറിന്റെ പ്രതിഫലത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സായ് പല്ലവി സ്ത്രീപക്ഷ സിനിമകളില്‍ നിന്ന് ട്രാക്ക് മാറ്റിയാണ് രാമായണം ചെയ്യുന്നത്. ബോളിവുഡില്‍ മറ്റൊരു ചിത്രവും സായ് പല്ലവി ചെയ്യുന്നുണ്ട്. ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാനാണ് ഇതിലെ നായകന്. അതേസമയം ദക്ഷിണേന്ത്യയില്‍ നയന്‍താര അടക്കമുള്ള നായികമാരെ പ്രതിഫലത്തില്‍ മറികടന്നിരിക്കുകയാണ് സായ് പല്ലവി.
ബോളിവുഡിലെ തന്നെ ചില നായികമാരും സായ് പല്ലവിയുടെ പ്രതിഫലത്തില്‍ പിന്നിലായിരിക്കുയാണ്. 18-20 കോടി രൂപയാണു താരത്തിന്റെ പ്രതിഫലം. രാമായണത്തില്‍ വില്ലനായി വരുന്നത് കെജിഎഫിലൂടെ പ്രശസ്തനായ യാഷ് ആണ്. മൂന്ന് ഭാഗത്തിനുമായി 150 കോടിയാണ് താരത്തിന്റെ പ്രതിഫലം. അതേസമയം അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.