ഏറെക്കാലമായുള്ള പ്രണയം തുറന്നു പറഞ്ഞ് സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ. ഇന്സ്റ്റഗ്രാമിലൂടെയാണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ജീവിതത്തിൽ കണ്ടെത്തിയ ഏറ്റവും അമൂല്യമായ സമ്മാനമാണിതെന്നും തന്റെ സൂര്യകിരണമാണ് അദ്ദേഹമെന്നും പൂജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിനീത് എന്നാണ് പൂജയുടെ സുഹൃത്തിന്റെ പേര്.
നിസ്വാർഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില് സ്ഥിരത പുലര്ത്തുകയും ഭംഗിയായി നിലനില്ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന് എന്റെ സൂര്യകിരണമാണ്. എന്റെ പാർടണർ ഇൻ ക്രൈം, ഇപ്പോള് എന്റെ പങ്കാളി. പൂജ കണ്ണൻ വീഡിയോയ്ക്കൊപ്പം കുറിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ആല്ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില് സമുദ്രക്കനിയുടെ മകള് ആയാണ് വേഷമിട്ടത്. ശേഷം സിനിമകളിലൊന്നും പൂജ അഭിനയിച്ചിട്ടില്ല.