പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അടുത്തയിടെ സൈബർ ആക്രമണം നേരിട്ട ആളാണ് സായി പല്ലവി.
സായി പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിൽ എത്തിയ വിരാടപർവമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തിന്റെ പ്രമോഷനിടയിൽ ഒരു ആരാധകനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ. വിരാട പർവത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകൻ എത്തിയത്.
ആരാധകൻ സായിയുടെ മുഖം ടാറ്റൂ ചെയ്ത കാര്യം നടിയെ അറിയിക്കുകയായിരുന്നു. ഒരു സെൽഫി എടുക്കാമോ എന്നായിരുന്നു ആരാധകൻ ചോദിച്ചത്.
തന്റെ മുഖം നെഞ്ചിൽ ടാറ്റൂ കുത്തിയത് കണ്ട് സായി പല്ലവിയും അമ്പരന്നു. ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി ആരാ ധകനെ ചേർത്ത് നിർത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു.
ഈ ചിത്രമാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ആരാധകന്റെ പ്രവർത്തി അമ്പരപ്പിച്ചുവെന്നും താരം വ്യക്തമാക്കി.