പ്രവാസിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭയെ വെള്ളപൂശി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയെ വെള്ളപൂശി സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. സാജന്‍റെ കണ്‍വൻഷൻ സെന്‍ററിന്‍റെ നിർമാണത്തിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് അനുമതി വൈകാൻ കാരണമായതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആന്തൂർ നഗരസഭയ്ക്കോ ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. നഗരസഭ അംഗീകരിച്ച കെട്ടിടത്തിന്‍റെ പ്ലാനിൽ അനുവാദമില്ലാതെ മാറ്റം വരുത്തിയാണ് നിർമാണം നടന്നത്. ഈ മാറ്റങ്ങളൊന്നും നഗരസഭയെ അറിയിച്ചില്ല. പ്ലാൻ സമർപ്പിച്ചപ്പോൾ തന്നെ രണ്ടു തവണ തിരുത്തലുകൾ വരുത്തിച്ച ശേഷമാണ് അംഗീകാരം നൽകിയത്.

എന്നാൽ ഈ പ്ലാനിൽ മാറ്റം വരുത്തി ചട്ടവിരുദ്ധമായിട്ടായിരുന്നു കണ്‍വെൻഷൻ സെന്‍ററിന്‍റെ നിർമാണം. ജനം കൂടുന്ന സ്ഥലമായതിനാൽ വളരെ ജാഗ്രതയോടെയാണ് നഗരസഭ പ്രവർത്തിച്ചതെന്നും സർക്കാർ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts