സിനിമ തന്നെയാണ് പ്രധാന ലക്ഷ്യം. പക്ഷെ നല്ല കഥാപാത്രങ്ങൾ സിനിമയിൽ കിട്ടിയിട്ടില്ല. മൂന്ന് സീരിയലുകൾ ഒക്കെ ചെയ്യുന്ന സമയത്ത് ഒരു സിനിമ വന്നാൽ ചെയ്യാൻ പറ്റിയെന്ന് വരില്ല.
മറ്റൊരു സീരിയലും ചെയ്യാതെ കുങ്കുമപ്പൂ മാത്രം ചെയ്തിരുന്ന സമയത്ത്, അത് ഹിറ്റായപ്പോൾ ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആരും വിളിച്ചില്ല.
എന്താണ് ആരും സമീപിക്കാത്തത് എന്ന് അറിയില്ല. ചാൻസ് ഒന്നും ചോദിച്ച് പോയിട്ടില്ല. സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാൽ അവരോട് ഒന്നും ചോദിച്ചിട്ടില്ല.
സിനിമയിൽ വില്ലനായിട്ട് വരണമെന്നാണ് എനിക്ക് ആഗ്രഹം. വില്ലന്റെ ലുക്ക് അല്ലെങ്കിലും അങ്ങനെയൊരു സാധനം ചെയ്ത് കയറി വരണമെന്നാണ് ആഗ്രഹം. -സാജൻ സൂര്യ