സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടിക്കാര്‍ ചതിച്ചു! പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; സാജന്റെ ഭാര്യ ബീന പറയുന്നു

ക​ണ്ണൂ​ർ: കോ​ടി​ക​ൾ മു​ട​ക്കി പ​ണി​ത കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി കൊ​ടു​ക്കാ​ത്ത​തി​നു പി​ന്നി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന.

സി​പി​എ​മ്മി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​യാ​ളെ പാ​ർ​ട്ടി​ക്കാ​ർ​ത​ന്നെ ച​തി​ക്കു​ക​യാ​യി​രു​ന്നു. പി. ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ബീ​ന പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ അ​നു​മ​തി പേ​പ്പ​ർ ന​ൽ​കി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു സാ​ജ​ൻ. വെ​റു​തെ ഒ​രു​സ്ഥാ​പ​നം ഉ​ണ്ടാ​ക്കി​യി​ടേ​ണ്ടി​വ​രു​മോ എ​ന്ന​ത് സാ​ജ​നെ വേ​ട്ട​യാ​ടി​യി​രു​ന്നു.

ഏ​റെ ദി​വ​സ​ങ്ങ​ളാ​യി പെ​ർ​മി​റ്റ് പേ​പ്പ​റി​നു​വേ​ണ്ടി സാ​ജ​നെ ക​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രാ​ണ് കൂ​ടെ നി​ന്നു ച​തി​ച്ച​തെ​ന്നു​മാ​ണ് ബീ​ന പ​റ​യു​ന്നു. ഇ​ന്നു​രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സാജന്‍റെ മരണം നിയമസഭയിൽ; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: ഓ​ഡി​റ്റോ​റി​യ​ത്തി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ല്‍ സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച​് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ആ​ന്തൂ​ർ ന​ഗ​ര​സ​ഭ രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യാ​ണ് കെ​ട്ടി​ട​ത്തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. ആ​ത്മ​ഹ​ത്യ​യ​ല്ല, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ന​ട​ത്തി​യ ന​ര​ഹ​ത്യ​യാ​ണ് ഇ​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ത​ള്ളി. കെ​ട്ടി​ട ഉ​ട​മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​വ​സാ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​രേ​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts