ബംഗ്ലാവില്‍ ഔത എന്ന സിനിമയില്‍ ഭാവനയുടെ കൂടെ നായകനായി അഭിനയിച്ചു. ഈ സിനിമയ്ക്ക് ശേഷം ഒന്നര രണ്ട് വര്‍ഷത്തോളം ഞാന്‍ വെറുതേ വീട്ടിലിരുന്നു. അന്ന് എന്റെ ധാരണ ഈ സിനിമയില്‍ ഭാവനയുടെ കൂടെ നല്ലൊരു പാട്ടുണ്ട്. അത് ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ പൊക്കിക്കൊണ്ട് പോകുമെന്നാണ്. അങ്ങനെ വിചാരിച്ച മണ്ടനാണ് ഞാന്‍. തുറന്നു പരച്ചിലുകളുമായി നടൻ സാജൻഡ സൂര്യ.
സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. നമ്മള് ശ്രമിച്ച് കൊണ്ടിരിക്കണം. എന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ശ്രമം ഉണ്ടായില്ല. അത് ഉണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്. സീരിയലിലെ ഇന്നത്തെ പ്രധാന മുഖങ്ങളെടുക്കുമ്പോള് അതിലൊരാള്‍ ഞാനാണ്. തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ റിമി ടോമി എന്റെ പേര് ഇതുപോലെ പറയുന്നുണ്ട്.
സത്യത്തില്‍ പത്ത് വര്‍ഷത്തില്‍ അഞ്ചോ ആറോ സീരിയലുകളാണ് ഞാന്‍ ചെയ്തത്. സീരിയലുകള്‍ ഹിറ്റായത് കൊണ്ടാണ് ആളുകളുടെ മനസില്‍ ഞാന്‍ നിറഞ്ഞ് നില്‍ക്കുന്നതിന് കാരണം. സീരിയലില്‍ ദിവസവും കാണുന്നു. ഇനി സിനിമയിലെങ്ങനെ കാണിക്കും എന്ന് ചിന്തിച്ചിട്ടാവാം തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വരാത്തത്. ഇപ്പോള്‍ കാര്യങ്ങളും സാഹചര്യവും മാറി വരുന്നുണ്ട്. അങ്ങനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ എന്ന് സാജന് സൂര്യ പറഞ്ഞു.