ര​ഞ്ജി​ത്തി​നെ​തി​രേ പ​രാ​തി: മൊ​ഴി മാ​റ്റാ​ൻ സ​മ്മ​ർ​ദ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ

കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ശേ​ഷം പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ത​നി​ക്കു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മെ​ന്ന് കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി സ​ജീ​ർ.

പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് പ​ല​രും ത​ന്നെ വി​ളി​ക്കു​ന്ന​തും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്ന​തു​മെ​ന്ന് സ​ജീ​ർ പ​റ​ഞ്ഞു. ഇ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കി മൊ​ഴി ന​ൽ​കു​മെ​ന്നും സ​ജീ​ർ വ്യ​ക്ത​മാ​ക്കി.

ര​ഞ്ജി​ത്ത് ബം​ഗു​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ വ​ച്ച് ത​ന്നെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു​മാ​യി​രു​ന്നു സ​ജീ​റി​ന്‍റെ ആ​രോ​പ​ണം. ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ര​ഞ്ജി​ത്ത് ഒ​രു പ്ര​മു​ഖ ന​ടി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​താ​യും സ​ജീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment