ഇരിട്ടി: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പ്രിന്‍സിപ്പലായ പ്രഗതി കോളജില്‍ കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തെത് തെറ്റാണെന്ന തരത്തില്‍ ഭരണകക്ഷിയിലെ ഒരു ഭാഗം പ്രചരണം നടത്തുന്നതിനിടില് ഐപിഎസ്കാരനായ ഇരിട്ടി എഎസ്പി ആര്. ആനന്ദിനെ സ്ഥലം മാറ്റി.
പകരം മുന്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
തമിഴ്നാട് സ്വദേശിയായ ആര്. ആനന്ദ് ക്രമസമാധാനാപാലനത്തില് മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്നു. ഹൈദരാബാദില്‍ പോലീസ് അക്കാദമിയില്‍ കോഴ്സിന് പോയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും എഎസ്പി തസ്തികയില്‍ ഒരു വര്‍ഷം തികഞ്ഞ ശേഷം എസ്പി പ്രൊമേഷനോടെയാണ് സാധാരണ ഐപിഎസുകാരെ സ്ഥലം മാറ്റാറുള്ളൂ എന്നാണ് കീഴ് വഴക്കം.
പ്രഗതി കോളജില്‍ കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് തെറ്റല്ലന്ന നിലപാടില്‍ എഎസ്പി ഉറച്ച് നിന്നിരുന്നു. മുന്‍ ഡിവൈഎസ്പിമാരും കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്നും ഇതില്‍ തെറ്റില്ലന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കോളജില്‍ സ്ഥാപിച്ച പതാകക്ക് എഎസ്പി സല്യൂട്ട് ചെയ്തുവെന്നും കോളജിലെ മുന്‍ അധ്യാപകനും എസ്ഡിപിഐ അക്രമത്തില്‍ കൊല്ലപ്പെട്ട അശ്വനികുമാറിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിലവിളക്ക് തെളിച്ചുവെന്നുമാണ് എഎസ്പിയുടെ നിലപാടിനെ എതിര്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ചത്.
സജേഷ് വാഴാളപ്പില്‍ അടുത്തയാഴ്ച ചുമതലയേല്‍ക്കും. നിലവില്‍ സ്റ്റേറ്റ് സെപെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് സജേഷ്.