കൊല്ലം : ആൽബം നടനെന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുടെ സ്വർണവും പണവും മൊബൈൽ ഫോണും കവരുന്ന വിരുതനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ പോലീസ് സംഘം അറസ്റ്റു ചെയ്തു. കൊല്ലം തട്ടാമല സബീന മൻസിലിൽ ബഷീറിന്റെ മകൻ തിത്തൈ സജീവ് എന്ന സജീവ് (39) ആണ് പോലീസ് പിടിയിലായത്.
ഇതോടെ കിളികൊല്ലൂർ, കൊട്ടിയം, ചാത്തന്നൂർ, കടയ്ക്കൽ, അഞ്ചൽ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകൾക്കാണ് തുന്പുണ്ട ായത്. ആൽബം നടൻ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന ഇയാൾ യാതൊരു സംശയവും തോന്നാത്ത വിധം ആഭരണങ്ങൾ വാങ്ങിനോക്കി, കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെടും. സ്ത്രീകൾ അത് എടുക്കാൻ പോകുന്ന തക്കം നോക്കി ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഈ സമയം വീട്ടിലുളള പണവും മൊബൈൽ ഫോണും കൈക്കലാക്കാനും ഇയാൾ മറക്കില്ല. മൊബൈൽ ഫോണിനെ പിന്തുടർന്ന് ഇയാളിലേക്കെത്തിയ പോലീസ് സംഘത്തെ പല തവണ ഇയാൾ വെട്ടിച്ച് കടന്നെങ്കിലും കഴിഞ്ഞ ദിവസം വളരെ തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു. അഭിനയത്തിന്റെ ഇടവേളകളിൽ ഓട്ടോറിക്ഷാ ഡ്രൈവറായും, വസ്തു ബ്രോക്കറായും വേഷമിടുന്ന ഇയാൾ സ്ത്രീകളെ വലയിലാക്കാനും ഈ വഴി ഉപയോഗിച്ചു.
മൂന്നോളം ആൽബങ്ങളിൽ നായകനായി അഭിനയിച്ചുട്ടുളള ഇയാളുടെ “ഇഷ്കിൻ കനിയെ” എന്ന ആൽബം യൂടൂബിൽ വൈറലാണ്. സാമുഹിക പ്രതിബദ്ധത വിളിച്ചോതുന്ന ഈ സംഗീത ആൽബത്തിൽ നായകനായാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന ഇയാളെ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെ ായെന്നറിയാൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജോർജ് കോശി, കൊല്ലം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഷിഹാബുദീൻ ഇരവിപുരം ഇൻസ്പെക്ടർ പങ്കജാക്ഷൻ , ഷാഡോ പോലീസ് എസ്ഐ യൂപി വിപിൻ കുമാർ, കിളികൊല്ലൂർ എസ്ഐ വിനോദ് ചന്ദ്രൻ, ജുനിയർ എസ്ഐ ദീപു, എസ്ഐ.അനിൽ കുമാർ, ഷാഡോ പോലീസു കാരായ ഹരിലാൽ, വിനു, സജു, സീനു, മനു, റിബു, നിയാസ് (സൈബർ സെൽ) എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.