വെമ്പായം: വീട്ടില്‍ നിന്നും പതിവുപോലെ പ്രഭാതസവാരിക്ക് ഇറങ്ങിയ ആളിനെ അടുത്തുള്ള റബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നെടുവേലി ഇടുക്കുംതല പനയറകോണത്ത് വീട്ടില്‍ ജി.സജീവി (41) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിറകുവശത്ത് ഇരുന്നൂറോളം മീറ്റര്‍ അകലെയുള്ള വിജനമായ റബര്‍ പുരയിടത്തില്‍ രാവിലെ പത്തോടെ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു .
പുലര്‍ച്ചെ പതിവു പോലെ നടക്കാന്‍ ഇറങ്ങിയ സജീവന് എന്നും തിരിച്ചെത്തുന്ന സമയം ആയിട്ടും കാണാത്തതിനാല്‍ വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു.
ഫോണിലും കിട്ടാതെ വന്നതോടെ നാട്ടുകാരും അന്വേഷിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ആണ് സജീവനെ റബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്.
സജീവന്റെ കഴുത്തില്‍ വയറിംഗിനു കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
എസ്പി പി.കെ. മധു, എഎസ്പി രാജ് പ്രസാദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി സുനീഷ് ബാബു, ഡിസിആര്‍ബി ബിജു കുമാര്‍, വട്ടപ്പാറ സിഐ ഗിരിലാല്‍, എസ്ഐ ആന്റണി തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.
ഡോക് സ്ക്വാഡും, ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയും മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഭാര്യ: ഷീബ റാണി. മകള്‍: ഗൗരി സജീവ് (പ്ലസ്ടു വിദ്യാര്‍ഥി). മകന് അര്ജുന് സജീവ് (ഏഴാം ക്ലാസ്).