കൽപ്പറ്റ: യുവാവിനേയും യുവതിയേയും അന്പലവയൽ ടൗണിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യപ്രതിയെ പിടികൂടി പോലീസ്. ജൂലൈ 21ന് തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും മർദിച്ചശേഷം നാടുവിട്ട സജീവാനന്ദൻ കഴിഞ്ഞത് കർണാടകയിലെ മഥൂരിലെ പരിചയക്കാരുടെ കൃഷിയിടത്തിൽ ജോലിക്കാരനായി.
സംഭവത്തിനുശേഷം സജീവാനന്ദൻ മൊബൈൽ ഫോണ് ഉപയോഗിക്കാതെയാണ് കഴിഞ്ഞത്. നാട്ടിലെ സുഹൃത്തുക്കൾവഴി മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. പ്രതിയുടെ കൂട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസ് പിടിയിലായത്.
സജീവാനന്ദന്റെ മുൻകൂർ ജാമ്യ ഹർജി കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കർണാടകയിൽനിന്ന് സജീവാനന്ദ് പിടിയിലായത്.