പത്തനംതിട്ട: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് രാജിവച്ചതെന്ന് സജി ചെറിയാന്. ചെങ്ങന്നൂരിലെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
എല്ലാ പാര്‍ട്ടിപ്രവര്‍ത്തകരുടെയും സ്നേഹത്തിനും ആത്മാര്‍ഥതയ്ക്കും നന്ദിയുണ്ട്. സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും എംഎല്‍എ പറഞ്ഞു.
ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എംഎല്‍എയെ സ്വീകരിച്ചത്.
നേരത്തെ സിപിഎം പ്രാദേശിക നേതൃത്വം വന്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് തടഞ്ഞിരുന്നു.