സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്കു​മോ ? “കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെയെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ സം​ര​ക്ഷി​ച്ച് സി​പി​എം. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​യും സ​ർ​ക്കാ​രും ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്കു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഗോ​വി​ന്ദ​ൻ ത​യാ​റാ​യി​ല്ല.

മ​ല്ല​പ്പ​ള്ളി​യി​ൽ സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി, കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​ന്തി​മ റി​പ്പാ​ർ​ട്ട് റ​ദ്ദാ​ക്കു​ക​യും അ​ത് സ്വീ​ക​രി​ച്ച മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി. കേ​സി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ക്ഷി​ക​ളാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റാ​ണ്. ധൃ​തി പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. “കു​ന്തം കു​ട​ച​ക്രം’ എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment