കോട്ടയം: സിൽവർലൈൻ പദ്ധതിക്കെതിരായ പദ്ധതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചനയെന്നു മന്ത്രി സജി ചെറിയാൻ.
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ തുടർഭരണം ഏതു വിധേനയും ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ ശാരീരികമായും വ്യക്തിപരമായും ആക്ഷേപിച്ചു മാനസികമായി തകർക്കുകയാണ് ലക്ഷ്യം.
ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ വികസന പദ്ധതിയെ താറടിച്ചുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പദ്ധതിയോടു ചങ്ങനാശേരി അതിരൂപതയ്ക്കു കാര്യമായ എതിർപ്പില്ല. മഹാന്മാർ പറയുമ്പോൾ സർക്കാർ മാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.