തിരുവനന്തപുരം: കാലവർഷത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകാത്ത സാഹചര്യത്തിൽ സാന്പത്തിക സഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
മത്സ്യത്തൊഴിലാളികൾക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും നൽകാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോടു പറഞ്ഞു.
കാലവർഷക്കാലത്ത് കടൽക്കയറ്റം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇത് ചർച്ച ചെയ്യാൻ മന്ത്രി തീരദേശ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു.
ഈ യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി. കടൽ ആക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണ ഭിത്തി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.