ചെങ്ങന്നൂർ: ഇടതുപക്ഷത്തിന്റെ അഭൂതപൂർവമായ മുന്നേറ്റത്തിന്റെ തുടക്കമാണ് ചെങ്ങന്നൂരിൽ ഉണ്ടായിരിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാൻ. ബിജെപിയിലേയും യുഡിഎഫിലേയും സാധാരണ പ്രവർത്തകർ തനിക്ക് വോട്ടു ചെയ്തു.
ചെങ്ങന്നൂരിന്റെ വികസനത്തിന് ഇടതു സർക്കാരിനു പിന്തുണ നൽകാൻ കഴിയുമെന്ന് ജനങ്ങൾക്ക് മനസിലായതിനാലാണ് തനിക്ക് വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കും സർക്കാരിനും ലഭിച്ച പിന്തുണ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.