​സജി ചെ​റി​യാ​ൻ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ലൈ​ഫ് പ​ദ്ധ​തി താ​ളം​തെ​റ്റി​യെ​ന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. ഓ​മ​ല്ലൂ​ർ പ​ള്ള​ത്ത് ജീ​വ​നൊ​ടു​ക്കി​യ ഗോ​പി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഗോ​പി ആ​രം​ഭി​ച്ച വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. അ​ടു​ത്ത​ഘ​ട്ട​ത്തി​നു പ​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഗോ​പി ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​താ​ണ് അ​വ​സ്ഥ. എ​ല്ലാ​യി​ട​ത്തും ലൈ​ഫ് പ​ദ്ധ​തി​യി​ലെ വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു. നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ വീ​ടു​ക​ൾ നി​ര​വ​ധി​യാ​ണ്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത ഇ​ല്ല. പാ​വ​ങ്ങ​ളു​ടെ കൈ​യി​ൽ നി​ന്ന് അ​പേ​ക്ഷ വാ​ങ്ങി.

എ​ന്നാ​ൽ വീ​ട് കൊ​ടു​ത്തി​ട്ടി​ല്ല.നാ​ലു​ല​ക്ഷം രൂ​പ കൊ​ണ്ട് വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ല. ജോ​ലി​ക്കൂ​ലി, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന ഇ​തൊ​ക്കെ കാ​ര​ണം വ​ലി​യ തു​ക വേ​ണ്ടി വ​രു​ന്നു. ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​വ​രു​ടെ വി​ഹി​തം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഹ​ഡ്കോ​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും വി​ഹി​തം ന​ൽ​കി​യി​ല്ല. ഇ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ​കാ​ണ​ണം. ഗോ​പി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​ണം ന​ൽ​ക​ണം. ഗോ​പി​യു​ടെ ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വി​ടെ കൃ​ഷി ചെ​യ്തി​ല്ലെ​ങ്കി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹം മാ​പ്പ് പ​റ​യ​ണം. മ​ന്ത്രി ക​ർ​ഷ​ക​രെ ആ​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും നെ​ൽ​ക​ർ​ഷ​ക​ർ വ​ലി​യ പ്ര​യാ​സ​ത്തി​ൽ ക​ഴി​യു​ക​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ന​ഹാ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment