തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലെ അടുക്കളയുടെ ചോർച്ച തടയാനും ഔട്ട്ഹൗസിന്റെ നവീകരണത്തിനുമായി 16.94 ലക്ഷത്തിന്റെ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു.
സജി ചെറിയാന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിലെ അടുക്കളയുടെയും ഔട്ട്ഹൗസിന്റെയും നവീകരണത്തിന് പൊതുമരാമത്ത് വകുപ്പാണ് ടെൻഡർ ക്ഷണിച്ചത്.
ഒക്ടോബർ 29താണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. 85,000 രൂപ പ്രതിമാസ വാടക നിരക്കിൽ തൈക്കാട് ഈശ്വരവിലാസം റോഡിലെ വീട്ടിൽ താമസിച്ചുവന്ന സജി ചെറിയാൻ അടുത്തിടെയാണ് ഇവിടേക്കു താമസം മാറ്റിയത്.