തിരുവനന്തപുരം: സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലുടെയാണ് സജി ചെറിയാൻ നിയമസഭയിലെത്തിയത്.
എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയ സജി ചെറിയൻ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുമായിരുന്നു മുഖ്യ എതിരാളികൾ.