അമ്പലപ്പുഴ: സർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി സജി ചെറിയാൻ. പറവൂരിൽ ട്വയിൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉന്നയിച്ചേച്ച് പോകുകയാണ്. ഈ ആരോപണങ്ങൾ അന്തരീക്ഷത്തിൽ കിടക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുമായി കോടതിയിൽ കേസ് കൊടുക്കണം.
ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. വ്യക്തിപരമായും ആരോപണം ഉന്നയിക്കുകയാണ്. നല്ല പ്രവർത്തനം നടത്തുന്ന സർക്കാരിനെ മാധ്യമങ്ങളും നവ മാധ്യമങ്ങളും ബോധപർവം ആക്ഷേപിക്കുകയാണ്.
കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് കിട്ടാത്തതുകൊണ്ടാണ് പെൻഷൻ വിതരണം മുടങ്ങിയത്. എന്ത് ധൂർത്താണ് ഇവിടെ നടന്നത്.
ഒരു വണ്ടിയിൽ യാത്ര ചെയ്തതും എവിടെയെങ്കിലും കയറി ഭക്ഷണം കഴിക്കുന്നതുമാണോ ധൂർത്ത്. സപ്ലൈക്കോ ഉത്പന്നങ്ങൾക്ക് 10 ശതമാനം സബ്സിഡി കുടുതൽ കൊടുത്തപ്പോൾ അതിനും പിണറായി സർക്ക രിന് കിടക്കപ്പൊറുതിയില്ലാതായി. മൊത്തം സബ്സിഡി ഏകീകരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.