തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണം.
സജി ചെറിയാൻ അന്വേഷണം അട്ടിമറിച്ചുവെന്നും വി. ഡി. സതീശൻ പറഞ്ഞു.മന്ത്രി സ്ഥാനത്തു തുടർന്ന് കൊണ്ട് അന്വേഷണം നടന്നാൽ പ്രഹസനം ആകും.
ആദ്യം മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ പിൻവാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി കൂടിയാണ് ഇന്നത്തെ കോടതിവിധിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു വി.ഡി.സതീശൻ.