കോട്ടയം: മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയേയും ഭാരത രത്നം ഡോ. ബി.ആർ അംബേദ്കറെയും അവഹേളിക്കുന്നതാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് .
ഈ അവഹേളനം സഹിക്കുവാൻ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് കഴിയില്ലായെന്നും മന്ത്രിയുടെ പ്രസംഗത്തിൻമേൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ സ്ഥാപക നേതാവ് എം.കെ. കുഞ്ഞൻ സാറിന്റെ ചരമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. തന്റെ ജോലി രാജിവച്ച് അടിമത്തം അനുഭവിച്ച ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കുഞ്ഞൻസാറിനെ സഭയ്ക്കും ജനങ്ങൾക്കും മറക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ട്രഷറർ കെ.കുട്ടപ്പൻ, അശോക് കുമാർ, എ.വി.സാബു, കെ.കൃഷ്ണൻകുട്ടി, അജികുമാർ, കെ.സി.മനോജ്, മധു നീണ്ടൂർ, ഗോപി മഞ്ചാടിക്കര, ഒ.കെ സാബു, സുനിൽകുമാർ, തങ്കച്ചൻ മ്യാലിൽ, കെ.കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.