
അതേസമയം, ആൾക്കൂട്ടം കേരള കോണ്‍ഗ്രസ് ചെയർമാനെ തെരഞ്ഞെടുത്തതിന് സമാനമായ നടപടിയാണിതെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. സജി മഞ്ഞക്കടന്പിൽ പ്രസിഡന്റായി തുടരുമെന്നും ജോസഫ് വ്യക്തമാക്കി.
യൂത്ത് ഫ്രണ്ടിന്റെ നാൽപ്പത്തൊന്‍പതാം ജന്മദിനം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് എൽഎംഎസ് ഓർഫനേജിലെ കുരുന്നുകൾക്കൊപ്പമാണ് സജി മഞ്ഞക്കടന്പിൽ അധ്യക്ഷതവഹിക്കുന്ന ആഘോഷം. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.
കോട്ടയത്തു ജന്മദിനാഘോഷം ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നത്. വൈസ് പ്രസിഡന്റ് ജോസഫ് സൈമണ്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.