കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സജി മഞ്ഞക്കടമ്പില്‍ പി.വി.അന്‍വറിനൊപ്പം തൃണമുല്‍ കോണ്‍ഗ്രസില്‍. ടിഎംസി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പമാണ് ഇന്ന് കോട്ടയത്ത് പുതിയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാത്.
കേരള കോണ്‍ഗ്രസ്-എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സജി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു.
പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.