തൃശൂർ: സംഗീതനാടക അക്കാദമിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് മ്യൂസിയം ഈ വര്‍ഷംതന്നെ സ്ഥാപിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അതിനായി 50 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാന്. കേരള സംഗീതനാടക അക്കാദമി പുരസ്കാര സമര്‍പ്പണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അര്‍ഹരായ ഒരുപാടു കലാകാരന്മാര്ക്കു യഥോചിതം അംഗീകാരം കിട്ടുന്നില്ലെന്നതു സത്യമാണ്. ഇതു പരിഹരിക്കാന്‍ ശ്രദ്ധചെലുത്തും. അവശകലാകാരന്മാരുടെ സംരക്ഷണത്തിന് മാവേലിക്കരയില്‍ ഉടന്‍ കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.