ചെങ്ങന്നൂർ: സോളാർ ഗൂഢാലോചനയക്കു പിന്നിൽ താനാണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ അനാവശ്യമായ ആക്ഷേപവും ശുദ്ധ കളവുമാണെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് പരാതിക്കാരി തന്നെ വന്നു കണ്ടിട്ടുള്ളത്. നാട്ടുകാരി എന്ന നിലയിൽ അവരുടെ പരാതികളും ബുദ്ധിമുട്ടുകളും മുഴുവൻ അവർ തന്നോടു പറഞ്ഞു.
തന്റെ മാന്യത കൊണ്ടും രാഷ്ട്രീയ മര്യാദ കൊണ്ടും പറഞ്ഞ വിഷയങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. തെരെഞ്ഞെടുപ്പു വരുന്ന ഘട്ടത്തിൽ പലരും കേസിൽ കുടുങ്ങും എന്ന സാഹചര്യത്തിൽ, മുൻകൂർ ജാമ്യമെടുക്കുകയാണ് ചിലർ.
ഗണേഷ് കുമാർ എംഎൽഎയേയും തന്നേയും ചേർത്തു പറയുന്നതിൽ വ്യക്തമായ രാഷ്ടീയ ലക്ഷ്യമുണ്ട്.
തനിക്കെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സജി ചെറിയാൻ എഎൽഎ പറഞ്ഞു.