ദുരന്തത്തിൽ പകച്ചു നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കായി കേരളം ഒട്ടാകെ കൈകോർക്കുകയാണ്. ഇത്തരത്തിൽ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന വാട്സ്ആപ് സന്ദേശം ഒരാൾ സന്നദ്ധ പ്രവർത്തകർക്ക് അയക്കുകയുണ്ടായി.
ഇതിന് പിന്നാലെയാണ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് എത്തിയത്.
സജിന് പങ്കുവച്ച കുറിപ്പ്
ഞങ്ങൾ ഇടുക്കിയിൽ ആണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ട് എങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ.