അഞ്ചല്‍ : ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിന്റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. ഉടന്‍ തന്നെ സജിതയെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുവെന്നും പോലീസ് പറഞ്ഞു.
അഞ്ചല്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആരോമല്‍, അര്ജുന് എന്നിവര്‍ മക്കളാണ്