തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനായി നടി സജിതാ മഠത്തിലിന്റെ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റ്. അലൻ വാവേ, എന്നു സംബോധന ചെയ്തു തുടങ്ങുന്ന പോസ്റ്റിൽ പുസ്തകങ്ങൾപോലും തന്നെ ഭയപ്പെടുത്തുന്നതായി സജിത കുറിയ്ക്കുന്നു. കുട്ടിക്കാലത്ത് സിപിഎം വോളന്റിയറിന്റെ വേഷമണിഞ്ഞു നില്ക്കുന്ന അലന്റെ ചിത്രം പങ്കുവച്ചായിരുന്നു സജിതയുടെ ഫേസ്ബുക്ക് കുറിപ്പ്.
അലന് വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഒതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശബ്ദരായി ഇരിക്കുകയാണ്. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വയ്ക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്… അഴിച്ച്! ഇനി എത്ര നാള്? പെട്ടെന്ന് തിരിച്ച് വായോ!- അലന്റെ ബന്ധുകൂടിയായ സജിത ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് തിരുവണ്ണൂർ പാലാട്ട് നഗർ മണിപ്പൂരി വീട്ടിൽ ഷുഹൈബിന്റെ മകൻ അലൻ ഷുഹൈബ് (20), പന്തീരാങ്കാവ് മൂര്‍ക്കനാട് കോട്ടുമ്മൽ അബൂബ ക്കറിന്റെ മകൻ താഹ ഫസൽ (24) എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ യുഎ പിഎ (നിയമവിരുദ്ധ നടപടികൾ തടയൽ നിയമം) ചുമത്തി.
കണ്ണൂർ ധര്‍മടത്ത് നിയമവിദ്യാര്‍ഥിയാണ് അലൻ ഷുഹൈബ്. കണ്ണൂർ സ്കൂള്‍ ഓഫ് ജേര്‍ണലിസം പിജി ഡിപ്ലോമ വിദ്യാര്‍ഥിയാണ് താഹ. മാവോയിസ്റ്റ് ല ഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ സിപിഎമ്മുകാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതോടെ സിപിഐക്കു പുറമേ സിപിഎമ്മിനുള്ളിലും അമർ ഷവും പ്രതിഷേധവും കത്തിപ്പടരുകയാണ്.
സജിതയുടെ ഫേസ്ബുക്ക് കുറിപ്പ്
അലന് വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്? പെട്ടെന്ന് തിരിച്ച് വായോ! നിന്റെ കരുതലില്ലാതെ അനാഥമായ ഞങ്ങള്‍!