ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് സജിതാ മഠത്തില്‍ പ്രതികരിക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് പ്രതികരണവുമായി നടിയും സാമൂഹികപ്രവര്‍ത്തകയുമായ സജിത മഠത്തില്‍ രംഗത്ത്. നാടക നടന്‍ ദീപന്‍ ശിവരാമന്റെ ഫേസ്ബുക്ക് പങ്കുവച്ചാണ് സജിത തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ്. ‘ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം’ സജിത കുറിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്ന് ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു.

പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയില്‍ കിടക്കുന്ന ഒരാള്‍ക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തിയായി. സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അവര്‍ക്കില്ല. കേരളത്തിലെ നാടക കൂട്ടായ്മയോട് കെ.പി.എ.സി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു’- ദീപന്‍ ശിവരാമന്‍ കുറിച്ചു. സിനിമാമേഖലയില്‍ നിന്ന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന ആദ്യ വനിതയാണ് കെപിഎസി ലളിതയെന്നതും സിനിമാമേഖലയിലുള്ള പലരെയും പ്രകോപിപ്പിച്ചിരുന്നു.

 

 

Related posts