കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല. അതിനർഥം ഞാൻ അവിടെ ഇല്ലെന്നല്ല.
അതിനു പകരം വേറൊരാൾ ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അതുപോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല.
പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്കു തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല.
ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ചുനിന്നിട്ടുണ്ട്. അങ്ങനെയാണ് അതുവേണ്ടത്. -സജിത മഠത്തിൽ