ചെറിയ അഡ്ജസ്റ്റുമെന്റൊക്കെ ചെയ്യുമല്ലോ അല്ലേ, സഹസംവിധായകന്‍ കാര്‍ത്തിക് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി സജിത മഠത്തില്‍, കൊടുത്തത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

മീടു കൊടുങ്കാറ്റിന്റെ കാലമാണിത്. നടി സജിത മഠത്തില്‍ തനിക്ക് കഴിഞ്ഞദിവസം നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ വെളിപ്പെടുത്തി. സിനിമയില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ച സഹസംവിധായകന്‍ അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ ? എന്ന് തന്നോട് ചോദിച്ചെന്നാണ് സജിതയുടെ ആരോപണം.

സജിതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.

+91 97……84

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

സഹസംവിധായകന്റെ പേരും ഫോണ്‍ നമ്പറും സഹിതം വെളിപ്പെടുത്തിയ താരത്തിന്റെ ധൈര്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ പേരും വിവരങ്ങളും വെളിപ്പെടുത്താതെ ആരോപണങ്ങള്‍ മാത്രമായി പലരും ഉന്നയിക്കുമ്പോള്‍ സജിത ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുത്തെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

Related posts