കൊച്ചി: വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിൽ (ഡബ്ല്യുസിസി) അഭിപ്രായ ഭിന്നതയില്ലെന്നു നടി സജിത മഠത്തിൽ.
സുരക്ഷിതമായ തൊഴിലിടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് സംഘടന. അക്കാര്യത്തിൽ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനക്കൊപ്പമാണ്. സ്ഥലത്തില്ലാത്തിനാലാണു മഞ്ജു അഭിപ്രായം പറയാത്തതെന്നു സജിത മഠത്തിൽ വ്യക്തമാക്കി.
മലയാള സിനിമയിലും ഇനി മീ ടൂ കാന്പയിൻ വരും. കൂടുതൽ സ്ത്രീകൾ മൗനം വെടിഞ്ഞു പുറത്തുവരും. പുതിയ പെണ്‍കുട്ടികൾ എല്ലാവരും കാര്യങ്ങൾ തുറന്നുപറയുന്നവരാണ്. ഇത്തരത്തിൽ പറയുന്പോൾ അവർക്ക് അവസരം ഇല്ലാതാകുമെന്ന പേടിയുണ്ട്. എല്ലാകാലത്തും അത് നടക്കില്ല- സജിത മഠത്തിൽ പറഞ്ഞു.
സംഘടനക്കയ്കത്തും പുറത്തുമായി ചിലർ പോരാടുന്നതുപോലെ ഇനിയുമധികം പേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സജിത മഠത്തിൽ പ്രതികരിച്ചു.