മുംബൈ: ശ്രീലങ്കയ്ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ മലയാളി താരം സഞ്ജു വി. സാംസണ് നയിക്കും. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമന്‍ ഓജയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. സഞ്ജുവിനു പുറമെ ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ട്.
ബാറ്റ്സ്മാന് രോഹന് പ്രേമും ബൗളര്‍ സന്ദീപ് വാര്യരും. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്സേനയും പതിമൂന്നംഗ ടീമിലുണ്ട്. ലങ്കയ്ക്കെതിരായ ടെസ്റ്റിന് മുമ്പ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്നാഹ മത്സരം. നവംബര്‍ 11ന് കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് സന്നാഹ മത്സരം തുടങ്ങുക.
മധ്യപ്രദേശ്, കേരളം, ഹൈദരാബാദ്, പഞ്ചാബ് രഞ്ജി ടീമുകളില്‍ നിന്നാണ് ബിസിസിഐ ടീമിനെ തെരഞ്ഞെടുത്തത്. രഞ്ജി കളിക്കുന്ന ടീമുകളെ പരിഗണിച്ചിട്ടില്ല.