കടുത്തുരുത്തി: കുറുപ്പന്തറയിലെ അപ്പാർട്ടുമന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ സംസ്കാരം പിന്നീട്. ഇരവിമംഗലം ഉൗന്നുകല്ല് ഭാഗത്ത് പാലക്കുഴുപ്പിൽ സിജോ മാത്യു(37) വിനെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുപ്പന്തറയിൽ പ്രവർത്തിക്കുന്ന മാത്യുസ് അപ്പാർട്ട്മെന്റിലെ മുറിയിലാണ് മൃതദേഹം കണ്ടത്.
അപ്പാർട്ട്മെന്റ് ഉടമ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കടുത്തുരുത്തി പോലീസ് ഇന്നലെ രാത്രി ഏഴോടെ വാതിൽ പൊളിച്ച് അകത്തു പ്രവേശിച്ചാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോലീസ് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഫോട്ടോഗ്രാഫറായ സിജോ മാത്യു ബുധനാഴ്ച്ച വൈകുന്നേരം നാലോടെയാണ് മുറി വാടകയ്ക്ക് എടുത്തതെന്ന് അപ്പർട്ടുമെന്റിന്റെ നടത്തിപ്പുകാരൻ പറഞ്ഞു. . രാത്രിയോടെ ഇയാളുടെ ചില സുഹ്യത്തുക്കളും ഇവിടെയെത്തി തങ്ങിയിരുന്നു.
രാവിലെ മറ്റുള്ളവർ മടങ്ങിയെങ്കിലും സിജോ ഇവിടെത്തന്നെ തങ്ങുകയായിരുന്നു. ഇന്നല രാത്രി ഏഴ് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ടമെന്റ് നടത്തിപ്പുകാരൻ ജനലിലൂടെ നോക്കിയപ്പോൾ സിജോ കട്ടിലിൽ കിടക്കുന്നത് കണ്ടു. വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയുവാൻ കഴിയുവെന്നാണ് പോലീസ് പറയുന്നത്.